ഏച്ചൂർ കുയ്യാൽ ശ്രീ മഹാദേവ ക്ഷേത്രം കൊടിയേറ്റ മഹോത്സവ സമാപനം കുറിച്ചു കൊണ്ട് കുളക്കടവിൽ ആറാട്ട് നടന്നു
കണ്ണൂർ : ആറ് ദിവസങ്ങളിലായി നടന്നു വരുന്ന ഏച്ചൂർ കുയ്യാൽ ശ്രീ മഹാദേവ ക്ഷേത്രം കൊടിയേറ്റ മഹോത്സവത്തിന് സമാപനം കുറിച്ചു കൊണ്ട് കുളക്കടവിൽ ആറാട്ട് നടന്നു. ക്ഷേത്രാചാര്യന്മാരായ ബ്രഹ്മശ്രീ പൂന്തോട്ടത്തിൽ പുടയൂരില്ലത്ത് പാണ്ഡുരംഗൻ നമ്പൂതിരിപ്പാട് ബ്രഹ്മശ്രീ പൂന്തോട്ടത്തിൽ പുടയൂരില്ലത്ത് പരമേശ്വരൻ നമ്പുതിരിപ്പാട് എന്നിവരുടെ മുഖ്യ കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ. രാവിലെ ക്ഷേത്ര ചടങ്ങുകൾക്ക് ശേഷം ആറാട്ടിന് ആനപ്പുറത്തെഴുന്നള്ളത്ത്, ആറാട്ട്, ആറാട്ട് കഴിഞ്ഞ് ഉത്സവ കൊടിയിറക്കം, ആറാട്ട് കലശം ആടൽ, ഉച്ചപൂജ, ശീവേലി എന്നിവ നടന്നു.തുടർന്ന് ആറാട്ട് സദ്യയോടെ ഉത്സവത്തിന് സമാപനമായി. സമാപനത്തിന് മുന്നോടിയായി ആനപ്പുറത്ത് കാഴ്ച ശീവേലി, നഗരപ്രദക്ഷിണം എന്നിവയും വിവിധ കലാപരിപാടികളും നടന്നു