
പ്രൈമറി സ്കൂൾ ഹിന്ദി അധ്യാപക സമിതി ജില്ലാ കൺവെൻഷനും യാത്രയയപ്പ് സമ്മേളനവും കണ്ണൂർ താണ മുഴത്തടം ഗവൺമെൻറ് യുപി സ്കൂളിൽ നടന്നു
കണ്ണൂർ : പ്രൈമറി സ്കൂൾ ഹിന്ദി അധ്യാപക സമിതി ജില്ലാ കൺവെൻഷനും യാത്രയയപ്പ് സമ്മേളനവും കണ്ണൂർ താണ മുഴത്തടം ഗവൺമെൻറ് യുപി സ്കൂളിൽ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കറ്റ് കെ കെ രത്നകുമാരി ഉദ്ഘാടനം നിർവഹിച്ചു. പ്രൈമറി ക്ലാസുകളിൽ ഹിന്ദി പീരിയഡുകൾ വർദ്ധിപ്പിക്കണമെന്ന് കൺവെൻഷൻ ഗവൺമെന്റിനോട് ആവശ്യപ്പെട്ടു. ഉദ്ഘാടന ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് മുഹമ്മദ് കീത്തേടത്ത് അധ്യക്ഷത വഹിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്നവർക്കും സംസ്ഥാനത്തെ മികച്ച റെഡ് ക്രോസ് അധ്യാപക അവാർഡ് ജേതാവ് മുഹമ്മദ് കീത്തേടത്തിനും ഉപഹാരങ്ങൾ നൽകി. യു എ കൃപ, കെ പി സുരേഷ് ബാബു, എൻ ഗീത, പി. ജയകൃഷ്ണൻ, കെ പി ഇബ്രാഹിം, ഇ എം ലേഖ, എം നദീറ തുടങ്ങിയവർ സംസാരിച്ചു