
കേരള പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ 37 ആമത് സംസ്ഥാന സമ്മേളനത്തിന് തുടക്കമായി
കണ്ണൂർ : കേരള പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ 37 ആമത് സംസ്ഥാന സമ്മേളനത്തിന് കണ്ണൂർ സാധു കല്യാണമണ്ഡപത്തിൽ തുടക്കമായി. രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളന ഉദ്ഘാടനം വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു. സംഘടനകൾ അവരുടെ ആവശ്യങ്ങളിൽ മാത്രം ഒതുങ്ങാതെ സമൂഹത്തിന്റെ പൊതുനന്മയ്ക്കു വേണ്ടി പ്രവർത്തിക്കണ മെന്ന് മന്ത്രി പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ സംസ്ഥാന പ്രസിഡണ്ട് കെ കെ ജോസ് അധ്യക്ഷത വഹിച്ചു. കെ വി സുമേഷ് എംഎൽഎ, സിറ്റി പോലീസ് കമ്മീഷണർ നിധിൻ രാജ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ കെ.കെ. രത്നകുമാരി, സംഘടനാ ഭാരവാഹികളായ പി വി രത്നാകരൻ, കെ വി മുഹമ്മദ് അഷറഫ്, കെടി സയ്യിദ്, കെ രാജൻ, പി ജി വേണുഗോപാൽ, ടി അനിൽ തമ്പി തുടങ്ങിയവർ സംസാരിച്ചു. ഞായറാഴ്ച വൈകുന്നേരം നടക്കുന്ന പൊതു സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.