തൃച്ഛംബരം പഞ്ചവടി റസിഡൻ്റ്സ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗവും കുടുംബസംഗമവും പുതുവത്സരാഘോഷവും സംഘടിപ്പിച്ചു
തളിപ്പറമ്പ : തൃച്ചംബരം പഞ്ചവടിയിൽ വെച്ച് നടന്ന കുടുംബസംഗമം അസോസി യേഷൻ പ്രസിഡണ്ട് എം.വി നാരായണ ൻ്റെ അദ്ധ്യക്ഷതയിൽ തളിപ്പറമ്പ നഗരസഭ ചെയർ പേഴ്സൺ പി.കെ.സുബൈർ ഉദ്ഘാടനം നിർവ്വഹിച്ചു. മുതിർന്ന പൗരൻമാരേയും, SSLC , PLUS 2 എന്നിവയിൽ ഉന്നത വിജയം നേടിയ കുട്ടികളേയും USS ‘ സ്കോളർഷിപ്പ് നേടിയ കുട്ടിയേയും ചെയർപേഴ്സൺ ആദരിച്ചു. വാർഡ് കൗൺസിലറും , നഗരസഭ ഡെപൂട്ടി ചെയർപേഴ്സണുമായ ദീപ രഞ്ജിത്തിനെ വനിതാ വിംഗ് ചെയർ പേഴ്സൺ റീത്ത മനീഷ് പൊന്നാട അണിയിച്ചു. മുൻ കൗൺസിലർ സി.പി. മനോജിനെ അസോസിയേഷൻ പ്രവർത്തക സമിതി അംഗം വിലാസൻ കെ.വി. പൊന്നാട അണിയിച്ചു., വാർഡ് കൗൺസിലർ പി.വി. സുരേഷിനെ. മുൻ കൗൺസിലർ സി.സി. ശ്രീധരനും അനുമോദിച്ചു.രജനി രമാനന്ദ്, എം. പവിത്രൻ അഡ്വ: സജിത്ത് കുമാർ, രതി ഭാസ്കരൻ, ഉഷാ ഗോവിന്ദൻ തുടർന്ന് വിവിധ കലാപരിപാടികളും നടന്നു. 2026 വർഷത്തെ ഭാരവാഹികളായി ശ്രീ. എം.വി. നാരായണൻ പ്രസിഡണ്ട്), ശ്രീ.കെ.വി. വിലാസൻ (വൈസ്. പ്രസിഡണ്ട്) കെ. പ്രജിത്ത് (സെക്രട്ടറി), ശ്രീ. കെ. ഗോവിന്ദൻ, എൻ. എം. സീത (ജോ:സെക്രട്ടറി), എം. പവിത്രൻ (ട്രഷറർ) രക്ഷാധികാരികൾ ശ്രീമതി. ദീപ രഞ്ജിത്ത് ക്രൗൺസിലർ) ശ്രീ. സുരേഷ്. പി.വി (കൗൺസിലർ), വനിതാ കൂട്ടായ്മ ഭാരവാഹികളായി പ്രേമ നാരായണൻ (ചെയർ പേഴ്സൺ), ബീന സജിത്ത് (വൈസ് ചെയർപേഴ്സൺ ), .ഉഷ ഗോവിന്ദൻ (കൺവീനർ), അഞ്ജു പ്രജിത്ത് (ജോ. കൺവീനർ), പുഷ്പ പവിത്രൻ (ട്രഷറർ), ”രജനി രമാനന്ദ് (വനിതാ കൂട്ടായ്മ രക്ഷാധികാരി) എന്നിവരെ തിരഞ്ഞെടുത്തു.