കൂത്തുപറമ്പ് വലിയ വെളിച്ചത്ത് പണയിൽ ലോറിക്ക് മുകളിൽ മണ്ണിടിഞ്ഞ് വീണ് ഡ്രൈവർക്ക് ദാരുണാന്ത്യം
by
ZealTv
January 8, 2026
കണ്ണൂർ : കൂത്തുപറമ്പിൽ ലോറിക്ക് മുകളിൽ മണ്ണിടിഞ്ഞ് വീണ് ഡ്രൈവർ മരിച്ചു.നരവൂർ പാറ സ്വദേശി സുധി ആണ് മരിച്ചത്. കൂത്തുപറമ്പ് കുമ്പളത്തൊടിയി ലെ ചെങ്കൽ ക്വാറിയിലാണ് അപകടം. മൃതദേഹം കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.