കേരള സ്റ്റേജ് വർക്കേഴ്സ് യൂണിയൻ സി ഐ ടി യു കണ്ണൂർ ജില്ലാ കമ്മിറ്റി ഉത്തര മേഖല കൈകൊട്ടി കളി മൽസരം നടത്തി
കണ്ണൂർ : കേരള സ്റ്റേജ് വർക്കേഴ്സ് യൂണിയൻ സി ഐ ടി യു കണ്ണൂർ ജില്ലാ കമ്മിറ്റി ഉത്തര മേഖല കൈകൊട്ടി കളി മൽസരം നടത്തി. ചിറക്കൽ ഫോക്ക്ലോർ അക്കാദമി ഓഡിറേറാറിയത്തിൽ അക്കാഡമി സെക്രട്ടറി എ.വി. അജയ കുമാർ ഉദ്ഘാടനം ചെയ്തു. മത്സരത്തിൽ ഗുരുകുലം പാടിച്ചാൽ, റെഡ് ക്വീൻസ് നാറാത്ത്, ശിവ മിത്ര പാമ്പാടിയാൽ ടീമുകൾ 1,2,3 സ്ഥാനങ്ങൾ നേടി. വിജയി കൾക്ക് സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം അരക്കൻ ബാലൻ സമ്മാനങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ KSWU സംസ്ഥാന കമ്മിറ്റി അംഗം രതീഷ് വൈക്കത്ത് അധ്യക്ഷനായി. സംസ്ഥാന വർക്കിങ്ങ് പ്രസിഡണ്ട് അഴീക്കോടൻ ചന്ദ്രൻ, ജില്ലാ സെക്രട്ടറി ടി ഗോപകുമാർ, ശ്രുതി കെ, സുമൻ ചുണ്ട, പവിത്രൻ സ്വരലയ എന്നിവർ സംസാരിച്ചു