കണ്ണൂർ പഴയങ്ങാടി വെങ്ങരയിൽ വ്യാപാരസ്ഥാപനത്തിൽ തീപിടുത്തം
കണ്ണൂർ : പഴയങ്ങാടി വെങ്ങരയിൽ വ്യാപാരസ്ഥാപനത്തിൽ തീപിടുത്തം. വെള്ളിയാഴ്ച രാവിലെയാണ് വെങ്ങരയിലെ ഹോം സെന്റർ എന്ന സ്ഥാപനം കത്തിനശിച്ച ത്. പയ്യന്നൂരിൽ നിന്ന് എത്തിയ അഗ്നിശമന സേനയും തീയണച്ചു. പഴയങ്ങാടി വെങ്ങരയിലെഹോം സെന്റർ എന്ന സ്ഥാപനത്തിൽ നിന്നും വെള്ളിയാഴ്ച രാവിലെയാണ് പുക ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ തീയണക്കാൻ ശ്രമം ആരംഭിച്ചു. പയ്യന്നൂരിൽ നിന്ന്അഗ്നിശമന സേനയും എത്തിയിരുന്നു. കടയിലെ തുണിത്തരങ്ങളും മറ്റ് സാധനങ്ങളും കത്തിനശിച്ചു.ഷോട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ലക്ഷങ്ങളുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. പഴയങ്ങാടി ഭാഗത്ത് അടുക്കടി ഉണ്ടായ തീപിടുത്തങ്ങൾ ജനങ്ങളിൽ ഏറെ ആശങ്ക ഉയർത്തുന്നു