പുതിയങ്ങാടി ചൂട്ടാട് അഴിമുഖത്ത് മൽസ്യ ബന്ധനത്തിന് പോകവെ ഫൈബർ വള്ളം മറിഞ്ഞ് 12 പേർ അപകടത്തിൽപെട്ടു
പുതിയങ്ങാടി : പുതിയങ്ങാടി ചൂട്ടാട് അഴിമുഖത്ത് മൽസ്യ ബന്ധനത്തിന് പോകവെ ഫൈബർ വള്ളം മറിഞ്ഞ് 12 പേർ അപകടത്തിൽപെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ 6 മണിയോടെയാണ് സംഭവം. ഒഡിസ സ്വദേശീയായ കാളു ബഹ്റ (42) ജഗൻനാഥ് (32) ആസാം സ്വദേശി ഇബ്രാഹിം ( 30) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പുതിയങ്ങാടി മൊട്ടാബ്രത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടലിൽ അകപ്പെട്ട ബാക്കിയുള്ളവർ നീന്തി രക്ഷപെട്ടു. കടലിൽ മത്സ്യ മത്സ്യബന്ധനത്തി നായി പോകുവാൻ നിർത്തിയിട്ട ലൈലൻ്റ് വള്ളത്തിലേക്കായി ചെറുവള്ളത്തിൽ പോകവെയാണ് ശക്തമായ ഒഴുക്കിലു തീരമാലകളിലും പെട്ട് വള്ളം മറിഞ്ഞത്.
ഫൈമ്പർ വള്ളം തകരുകയും എഞ്ചിൻ അടക്കമുള്ളവ നഷ്ടപെടുകയ്യും ചെയ്തു. അമ്പതിനായിരം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. കടലിൽ അകപെട്ട തൊഴിലാളികളിൽ ഒരാൾ പാലക്കോട് വലിയ കടപുറത്തേക്ക് നീന്തി കയറിയപ്പോൾ മറ്റുള്ളവർ പുതിയങ്ങാടി ചൂട്ടാട് കടപ്പുറത്തേക്ക് നിന്തി കയ്യറി രക്ഷപെടുകായാണ് ഉണ്ടായത്. കഴിഞ്ഞ മൂന്ന് ദിവസങ്ങൾക്ക് മുമ്പാണ് ചൂട്ടാട് അഴിമുഖത്ത് സമാനമായ അപകടമുണ്ടായതും രണ്ട് മത്സ്യ തൊഴിലാളികളെ സ്ഥലത്തേ ലൈഫ് ഗാർഡ് അതിസാഹസികമായി രക്ഷപ്പെടുത്തിയതും. അതിന് പിന്നാലയാണ് അപകടമുണ്ടായത്. മത്സ്യ തൊഴിലാളികളിലും നാട്ടുക്കാർക്കിടയിലും തുടർച്ചയായി ഉണ്ടാകുന്ന അപകടം ഭീതി പടർത്തിയിട്ടുണ്ട്. ഈ സിസണിൻ തന്നെ ചൂട്ടാട് അഴിമുഖത്ത് എട്ടോളം അപടകങ്ങൾ നടക്കുകയും മൂന്ന് മത്സ്യ തൊഴിലാളികൾ മരണപ്പെടുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.