മസ്ക്കറ്റ് കെഎംസിസി കണ്ണൂർ ജില്ലാ കമ്മിറ്റി പ്രിവിലേജ് കാർഡ് ലോഞ്ചിംഗ് കണ്ണൂർ ബാഫാഖി തങ്ങൾ സൗധത്തിൽ നടന്നു
കണ്ണൂർ : മസ്ക്കറ്റ് കെഎംസിസി കണ്ണൂർ ജില്ലാ കമ്മിറ്റി പ്രിവിലേജ് കാർഡ് ലോഞ്ചിംഗ് കണ്ണൂർ ബാഫാഖി തങ്ങൾ സൗധത്തിൽ നടന്നു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുറഹ്മാൻ കല്ലായി ഉദ്ഘാടനം ചെയ്തു. മസ്ക്കറ്റ് കെഎംസിസി കണ്ണൂർ ജില്ലാ പ്രസിഡണ്ട് പി.എ. വി അബൂബക്കർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എംഎസ്എഫ് സംസ്ഥാന പ്രസിഡണ്ട് പി കെ നവാസ് മുഖ്യപ്രഭാഷണം നടത്തി. വയനാട്ടിലെ ദുരന്തഭൂമിയിൽ സേവനം നടത്തിയ വൈറ്റ് ഗാർഡ് വളണ്ടിയർമാരെയും കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ എംഎസ്എഫ് യൂണിറ്റ് ഭാരവാഹികളെയും അനുമോദിച്ചു. നേതാക്കളായ കെ ടി സഹദുള്ള, എം പി മുഹമ്മദലി, അൻസാരി തില്ലങ്കേരി, അഡ്വക്കറ്റ് അഹമ്മദ് മാണിയൂർ, അഡ്വക്കറ്റ് കെ എ ലത്തീഫ്, തുടങ്ങിയവർ സംബന്ധിച്ചു.