കേരള ഗവൺമെൻറ് നഴ്സസ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി സർവീസിൽ നിന്ന് വിരമിച്ച നഴ്സുമാരുടെ സംഗമം സംഘടിപ്പിച്ചു
കണ്ണൂർ : കേരള ഗവൺമെൻറ് നഴ്സസ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി സർവീസിൽ നിന്ന് വിരമിച്ച നഴ്സുമാരുടെ സംഗമം സംഘടിപ്പിച്ചു. സ്മൃതിപഥം 2025 എന്ന പേരിൽ കണ്ണൂർ ഐ എം എ ഹാളിൽ നടന്ന പരിപാടി മുൻ എംഎൽഎ ടി വി രാജേഷ് ഉദ്ഘാടനം ചെയ്തു. സഹനത്തിന്റെയും സമർപ്പണത്തിന്റെയും ഉദാത്ത മാതൃകയാണ് നഴ്സുമാരുടെ ജീവിതം എന്ന് ടിവി രാജേഷ് പറഞ്ഞു. ജില്ലാ പ്രസിഡണ്ട് പി.ആർ സീന അധ്യക്ഷത വഹിച്ചു. സംഘടനാ ഭാരവാഹികളായ സനീഷ് ടി തോമസ്, കെ വി പുഷ്പജ, എസ് ദീപു, പി മഹേശൻ, മുൻ ഭാരവാഹികളായ ഒ എസ് മോളി, ഡോക്ടർ പവിത്രൻ രയരോത്ത്, ടി വി മേരിക്കുട്ടി, വികെ ഹരിദാസ്, പി എം നാരായണൻ എന്നിവർ സംസാരിച്ചു. സിനിമ പിന്നണി ഗായകൻ ഷൈജു പള്ളിപ്പുറത്തിൻ്റെ നേതൃത്വത്തിൽ കരോക്കെ ഗാനമേളയും നടന്നു