കളരിയെ അടുത്തറിയാൻ ഉത്തരാഖണ്ഡിൽ നിന്നും കരാട്ടെ ടീം അംഗങ്ങൾ ഏച്ചൂരിൽ എത്തി
കണ്ണൂർ : കളരിയെ അടുത്തറിയാൻ ഉത്തരാഖണ്ഡിൽ നിന്നും കരാട്ടെ ടീം അംഗങ്ങൾ ഏച്ചൂരിൽ എത്തി. ഉത്തരാഖാണ്ഡ് ഡെറാഡൂൺ ക്യോഷൂൺ കരാട്ടെ ടീം അംഗങ്ങളാണ് എത്തിയത്. കണ്ണൂരിൽ ഒരു പരിപാടിയുമായി ബന്ധപ്പെട്ട് എത്തിയപ്പോഴായിരുന്നു ഏച്ചൂർ വിശ്വഭാരതി കളരി സംഘത്തിനെ പറ്റി മനസ്സിലാക്കുക യും കളരിയെ കൂടുതൽ അടുത്തറിയാനു മുള്ള ആഗ്രഹം ടീമിൻ്റെ സഹായിയായ കണ്ണൂർ സ്വദേശി മുൻ നേവി ഉദ്യേഗസ്ഥനായ മുരളിയോട് പറത്തത്. തുടർന്നാണ് ടീം ക്യാപ്റ്റൻ മയൂർ മിഷറയുടെ നേതൃത്വത്തിൽ എട്ട് അംഗ ടീം ഏച്ചൂർ വിശ്വഭാരതി കളരി സന്ദർശനം നടത്തിയത്. ഇവിടത്തെ കളരി കണ്ടപ്പോൾ കളരിയുടെ മുന്നിൽ കരാട്ടെ ഒന്നുമല്ലെന്നും വളരെ അപകടകരമാണ് കളരി എന്ന് മനസ്സിലാക്കിയതായും കരാട്ടെയുടെ ഉദ്ഭവം കളരിയിൽ നിന്നാണെ ന്നും ക്യാപ്റ്റൻ മയൂർ മിഷ്റ പറഞ്ഞു. ആദ്യമായാണ് കേരളത്തിൽ വരുന്നതെന്നും ഇവിടത്തെ പ്രകൃതി ഭംഗി ഏറെ മനോഹരമാണെന്നും ഇനിയും സന്ദർശനം നടത്തുമെന്നു കളരിയെ കൂടുതൽ അടുത്തറിയാൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു ടീം അംഗങ്ങൾക്ക് കാണുന്നതിന് വേണ്ടി സജീവൻ ഗുരുക്കൾ പ്രത്യേകമായി കളരി ഏർപ്പെടുത്തിയിരു ന്നു. വിശ്വഭാരത് കളരിയെ പറ്റി മനസ്സിലാക്കുയും അടുത്തറിയുന്നതിനും വേണ്ടി എത്തിയ ഡെഹറാഡൂൺ സ്വദേശികളുടെ സന്ദർശനം ഏറെ ഹൃദ്യമായിരുന്നു എന്ന് സജീവൻ ഗുരുക്കൾ പറഞ്ഞു.