ചോദ്യ പേപ്പർ ചോർത്തിയ സംഭവം; കണ്ണൂർ സർവകലാശാലയിൽ വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം
കണ്ണൂർ : ചോദ്യ പേപ്പർ ചോർത്തിയെന്ന് കണ്ണൂർ സർവകലാശാലയുടെ കണ്ടെത്തലി നെ തുടർന്ന് സർവകലാശാലയിൽ വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം കെ എസ് യു, എം എസ് എഫ് സംഘടനക ളാണ് പ്രതിഷേധം നടത്തിയത്. കാലത്ത് 10.15 ഓടെ എം എസ് എഫ് ജില്ലാ ജനറൽ സിക്രട്ടറി കെ ആർ റംഷാദ്, യൂനൂസ് പടന്നോട്ട്, ഷഹബാസ് തലശ്ശേരി, സൽമാൻ പുഴാതി, കെ വി ഷൈൻ, ജവാദ് ധർമ്മടം, അജ്നാസ് പുല്ലൂപ്പി, നിജാസ് ചിറ്റാരിപ്പറമ്പ് തുടങ്ങി പത്തോളം പേരാണ് യൂണിവേർസി റ്റിയിൽ ഉപരോധത്തിനെ ത്തിയത്. ഓഫീസിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
യൂണിവേഴ്സിറ്റി ഓഫീസ് കവാടത്തിന് മുന്നിൽ KSU നടത്തിയ ഉപരോധ സമരം സംഘർഷത്തിൽ കലാശിച്ചു. ഉദ്ഘാടന പ്രസംഗത്തിന് ശേഷംസർവകലാശാല കവാടത്തിലേക്ക് തള്ളി കയറാൻ ശ്രമിച്ച പ്രവർത്തകരെ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു മാറ്റുകയായിരുന്നു. ഉപരോധ സമരം കെ എസ് യു ജില്ലാ പ്രസിഡണ്ട് എം സി അതുൽ ഉദ്ഘാടനം ചെയ്തു. യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം അഷിത്ത് അശോകൻ അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡണ്ട് അർജുൻ കോറോം സ്വാഗതം പറഞ്ഞു. വൈഷ്ണവ് ധർമ്മടം, അർജുൻ ചാലാട്, കാവ്യ കെ, തീർത്ഥ കുറ്റ്യാട്ടൂർ , അനഘ കല്യാശേരി തുടങ്ങിയവർ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകി