ഔദ്യോഗിക സർവ്വീസിൽ നിന്നും വിരമിക്കുന്ന നഗരസഭ എഞ്ചിനിയർക്ക് യാത്രയപ്പ് നൽകി
കണ്ണൂർ : 2025 ഏപ്രിൽ 30ന് ഔദ്യോഗിക സർവ്വീസിൽ നിന്നും വിരമിക്കുന്ന ആന്തൂർ നഗരസഭ അസ്സി.എഞ്ചിനിയർ ശ്രീ. പി. സുനിൽ കുമാറിന് ലെൻസ്ഫെസ് ആന്തൂർ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുഴിച്ചാൽ ലയൺസ് ക്ലബ്ബ്ഹാളിൽ വെച്ച് യാത്ര അയപ്പ് നൽകി. യുണിറ്റ് പ്രസിഡണ്ട് ശ്രീ. ഒ.ടി. രമേശൻ്റെ അദ്ധ്യക്ഷതയിൽ ലെൻസ്ഫെഡ് സംസ്ഥാന സമിതി അംഗം ശ്രീ. സി. ശശീന്ദ്രൻ ഉത്ഘാടനം ചെയ്തു. യൂണിറ്റിൻ്റെ സ്നേഹോപഹാരം നൽകി. നഗരസഭ എക്കൗണ്ടൻ്റ് ശ്രീ. ശശീന്ദ്രൻ മുഖ്യാതിഥിയായി. ആശംസകൾ അർപ്പിച്ച് ജില്ലാ ട്രഷറർ ശ്രീ. പോള ചന്ദ്രൻ,ഏരിയ സെക്രട്ടറി ശ്രീ. കെ. പ്രജിത്ത്, ഏരിയ വൈസ് പ്രസിഡണ്ട് ശ്രീ.ഹരിദാസൻ .വി. എന്നിവർ സംസാരിച്ചു. തുടർന്ന് മറുപടി പ്രസംഗത്തിൽ ശ്രീ. പി സുനിൽകുമാർ ലെൻസ്ഫെഡ് മെമ്പർ നൽകിയിട്ടുള്ള സഹകരണത്തിന്ന് നന്ദി പറഞ്ഞതോടൊപ്പം സൗഹൃത ബന്ധം എന്നും കാത്തു സൂക്ഷിക്കുമെന്നും പറഞ്ഞു. പരിപാടിക്ക് യൂണിറ്റ് സെക്രട്ടറി ശ്രീ. പ്രതീഷ്. സി. എൻ സ്വാഗതവും, ട്രഷറർ ശ്രീ. രാജേഷ് നന്ദിയും പറഞ്ഞു.