ചെറുകുന്ന് ന്യൂവോയ്സ് കലാകേന്ദ്രം വാർഷിക ആഘോഷം കൊവ്വപ്പുറത്ത് നടന്നു
കണ്ണൂർ : ചെറുകുന്ന് ന്യൂവോയ്സ് കലാകേന്ദ്രം വാർഷിക ആഘോഷം കൊവ്വപ്പുറത്ത് നടന്നു. ചെറുകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി നിഷ ഉദ്ഘാടനം നിർവ്വഹിച്ചു. ന്യൂ വോയ്സ് കലാകേന്ദ്രം ചെറുകുന്ന് അഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി കലാസന്ധ്യ സംഘടിപ്പിച്ചു. രാജേഷ് കണ്ണൻ അധ്യക്ഷത വഹിച്ചു. അബു അയ്യൂബ് ഡോ. കെ. എച്ച്. സുബ്രഹ്മണ്യൻ, ആർ.ജെ.രമേമേഷ്, ഡോ. ജിജികുമാരി കെ നാണു മാസ്റ്റർ സി. അച്ചുതൻ, വിനോദ് മടക്കര എന്നിവർ സംസാരിച്ചു. കേരള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹരായ കണ്ണൂർ ജില്ലാ ക്രൈംബ്രാഞ്ചിലെ എസ്. ഐ. ശിവദാസൻ. കെ. വി കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലെ എസ്.ഐ, എം. അജയൻ എന്നിവരെ ആദരിച്ചു.തുടർന്ന് കലാപരിപാടികൾ അരങ്ങേറി.