കുറ്റ്യാട്ടൂർ എ എൽ പി സ്കൂളിൽ ഒപ്പം സീസൺ ടു രക്ഷാകർതൃ സംഗമം സംഘടിപ്പിച്ചു
കണ്ണൂർ : കുറ്റ്യാട്ടൂർ എ എൽ പി സ്കൂളിൽ ഒപ്പം സീസൺ ടു രക്ഷാകർതൃ സംഗമം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് റെജിപി ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ മിനി കെ അധ്യക്ഷത വഹിച്ചു. ചാനല്‍ അവതാരകന് നവീൻ പനങ്കാവ് മുഖ്യാതിഥിയായി. വിവിധ മേളകൾ പങ്കെടുത്ത് വിജയം കൈവരിച്ച കുട്ടികൾക്കുള്ള അനുമോദനം തളിപ്പറമ്പ് സൗത്ത് ഉപജില്ലാ എഇഒ ജാൻസി ജോണും, സമ്മാനദാനം ബിപിസി ഗോവിന്ദൻ എടത്തിലും നിര്‍വഹിച്ചു. ചെയർമാൻ പി.കെ.ഷംസീർ, പിടിഎ പ്രസിഡണ്ട് എം.പി.രാജേഷ്, എംപിടിഎ പ്രസിഡണ്ട് അഞ്ജു പ്രതീക്ഷ്, എസ്ആര്‍ജി കൺവീനർ ഷമീറ എം കെ, സീനിയർ അസിസ്റ്റന്റ് ശ്രീജ പി കെ, സ്റ്റാഫ് സെക്രട്ടറി ഹരീഷ് കുമാർ എന്നിവർ സംസാരിച്ചു.