ദേശീയ അധ്യാപക പരിഷത്ത് ഡിഡിഇ ഓഫീസിലേക്ക് മാർച്ച് നടത്തി
കണ്ണൂർ : പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് കേന്ദ്ര മാതൃകയിൽ പുതിയ പെൻഷൻ പദ്ധതി നടപ്പിലാക്കുക, മരവിപ്പിച്ച അവകാശങ്ങൾ തിരിച്ചു നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ദേശീയ അധ്യാപക പരിഷത്ത് ഡിഡിഇ ഓഫീസിലേക്ക് മാർച്ച് നടത്തി. ഓഫീസിനു മുന്നിൽ നടന്ന സമരം എൻടിയു സംസ്ഥാന ഉപാധ്യക്ഷൻ എം ടി സുരേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് മനോജ് മണ്ണേരി അധ്യക്ഷനായി. സി.കെ.രമേശൻ, എം സോജ, സി ഷാജി, ടി വി ശ്രീകുമാർ, പ്രദീഷ് കെ സി, കെ പി ജിഗീഷ്, കെ സുവിൻ എം നാരായണൻ എന്നിവർ സംസാരിച്ചു.