ജനവിരുദ്ധ നയങ്ങൾക്കും രൂക്ഷമായ വിലക്കയറ്റത്തിനുമെതിരെ കലക്ടറേറ്റിന് മുന്നിൽ ധർണ നടത്തി
കണ്ണൂർ : സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കും രൂക്ഷമായ വിലക്കയറ്റത്തിനുമെതിരെ അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിന് മുന്നിൽ ധർണ നടത്തി. സംഘടന സംസ്ഥാന പ്രസിഡണ്ട് റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് നൗഷാദ് ബ്ലാത്തൂർ അധ്യക്ഷനായി. മൈനോറിറ്റി കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് എൻ ആർ മായൻ, എൻ വി നാരായണൻ എന്നിവർ സംസാരിച്ചു