അൻവറിൻ്റേത് ഗുരുതരമായ വഴിതെറ്റൽ എന്ന് പി.ജയരാജൻ
കണ്ണൂർ : അൻവറിൻ്റേത് ഗുരുതരമായ വഴിതെറ്റൽ എന്ന് പി.ജയരാജന്റെ പ്രതികരണം. അൻവർ വലതുപക്ഷത്തിൻ്റെ നാവായി മാറിയിരിക്കുന്നു എന്ന് അദ്ദേഹം കണ്ണൂരിൽ പ്രതികരിച്ചു. ആർ എസ് എസ്സിന് സഹായകരമായ രീതിയിലാണ് അൻവറിൻ്റെ പ്രതികരണങ്ങൾ. അൻവറിൻ്റെ നീക്കങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടോ എന്ന് സംശയിക്കുന്നു അൻവറിൻ്റെ ആരോപണങ്ങളിൽ അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണ റിപ്പോർട്ട് വരുന്നത് വരെ കാത്തിരിക്കാൻ തയ്യാറാകേണ്ടതല്ലേ. പി ശശിക്കെതിരെ ഒരു തെളിവുമില്ലാതെയാണ് ആക്ഷേപം ഉന്നയിക്കുന്നത്. കോടിയേരിയുടെ കാര്യത്തിൽ പാർട്ടി എടുത്തത് കൂട്ടായ തീരുമാനമാണ്. ഒരു പാർട്ടി പ്രവർത്തകൻ്റെയും പിന്തുണ പി വി അൻവറിനില്ല ദുബായിൽ വച്ച് താൻ പി വി അൻവറിനെ കണ്ടിട്ടില്ല എന്നും പി.ജയരാജൻ പറഞ്ഞു.