തളിപ്പറമ്പ് കാഞ്ഞിരങ്ങാട് തെരുവുനായ ഇടിച്ച് സ്കൂട്ടി മറിഞ്ഞ് വിദ്യാർഥികൾക്ക് പരിക്ക്
തളിപ്പറമ്പ് : തളിപ്പറമ്പ് കാഞ്ഞിരങ്ങാട് തെരുവുനായ ഇടിച്ച് സ്കൂട്ടി മറിഞ്ഞ് വിദ്യാർഥികൾക്ക് പരിക്ക്. തളിപ്പറമ്പ് ആലക്കോട് റോഡിൽ കാഞ്ഞിരങ്ങാട് ബസ് സ്റ്റോപ്പിന് സമീപത്താണ് നായകൾ സ്കൂട്ടിക്ക് കുറുകെ ചാടിയത്. തളിപ്പറമ്പ് ആർട്സ് ആൻഡ് സയൻസ് കോളജ് വിദ്യാർഥികളായ രാഹുൽ രവി(19), കെ.പ്രയാഗ് (17) എന്നിവരെ പരിക്കുകളോടെ പരിയാരം ഗവ.മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.