![ലോക മുലയൂട്ടൽ വാരാചരണത്തോടനുബന്ധിച്ച് മുലയുട്ടൽ പരിശീലന പരിപാടി സംഘടിപ്പിച്ചു](https://www.zealtvonline.com/wp-content/uploads/2024/08/IMG-20240807-WA0081-850x549.jpg)
ലോക മുലയൂട്ടൽ വാരാചരണത്തോടനുബന്ധിച്ച് മുലയുട്ടൽ പരിശീലന പരിപാടി സംഘടിപ്പിച്ചു
കണ്ണൂർ : ലോക മുലയൂട്ടൽ വാരാചരണത്തോടനുബന്ധിച്ച് കണ്ണൂർ മെഡിക്കൽ കോളേജ് അഞ്ചരക്കണ്ടിയുടേയും, CHC ഇരിവേരി യുടേയും സംയുക്താഭിമുഖ്യത്തിൽ ആരോഗ്യ പ്രവർത്തകർ, അങ്കണവാടി വർക്കർമാർ,ആശാവർക്കർമാർ എന്നിവർക്കായി ഇരിവേരി CHC യിൽ വെച്ച് നടന്ന മുലയുട്ടൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. കണ്ണൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ : പുരുഷോത്തം ബസപ്പ ഉദ്ഘാടനം ചെയ്തു.
കുഞ്ഞുങ്ങൾക്ക് വേണ്ട എല്ലാ പോഷകാഹാരങ്ങളും അടങ്ങിയതാണ് മുലപ്പാലെന്നും ജനിച്ച് 6 മാസംവരെ മുലപ്പാൽ മാത്രമേ നൽകാവു എന്നും ആദ്യമായി ഉൽപ്പാദിപ്പിക്കുന്ന മുലപ്പാൽ കൊളസ്ട്രം ആണ് ഇത് കുഞ്ഞിന് രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇരിവേരി CHC മെഡിക്കൽ ഓഫീസർ ഡോ: കെ മായ അധ്യക്ഷത വഹിച്ചു. PHNS മോളി ജോസഫ് സ്വാഗതം പറഞ്ഞു. ഡോക്ടർമാരായ ഡോ: ശാരിക, ഷിവ്യ, സുനൈജതുടങ്ങിയർ മുലയൂട്ടലിൻ്റെ പ്രാധാന്യരെപ്പറ്റി ക്ലാസെടുത്തു. ഹെൽത്ത് സൂപ്പർവൈസർ ഇ. മനോജ്, ICDS സൂപ്പർവൈസർ ജിൻസി മോൾ ജോർജ്, കെ.പി. ബിന്ദു തുടങ്ങിയവർ സംസാരിച്ചു. നേൾസിങ്ങ് വിദ്ധ്യാർ കളുടെ മുലയൂട്ടൽ പരിശീലന ക്ലാസും നടന്നു.