ഇരിണാവ് പാപ്പിനിശേരി ഏരിയ പ്രവാസി ഫാമിലി വെൽഫേർ കോ-ഓപ്പ് സൊസൈറ്റിയുടെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം വ്യാഴാഴ്ച
ഇരിണാവ് : ഇരിണാവ് പാപ്പിനിശേരി ഏരിയ പ്രവാസി ഫാമിലി വെൽഫേർ കോ-ഓപ്പ് സൊസൈറ്റിയുടെ നവീകരിച്ച ഓഫീസ് വ്യാഴാഴ്ച രാവിലെ 10ന് ഇരിണാവ് റോഡിന് സമീപം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ചെറുകുന്ന്, കണ്ണപുരം, കല്ലാശ്ശേരി, പാപ്പിനിശ്ശേരി, മാട്ടൂൽ പഞ്ചായത്തുളാണ് പ്രവർത്തന പരിധി. വിദേശത്തും സ്വദേശത്തമുള്ള പ്രവാസികൾക്കുള്ള പദ്ധതികൾ, പ്രവാസി കൂട്ടായ്മകൾക്കും സംരംഭം തുടങ്ങുന്നതിനും, വ്യക്തിഗത ആവശ്യങ്ങൾക്കും ധനസഹായം ലഭ്യമാക്കും. വാർത്താ സമ്മേളനത്തിൽ കെ സുകുമാരൻ, കെ പവിത്രൻ, ടി വി മോഹനൻ, യു വി സുഗുണൻ, പി കെ സുധാകരൻ, കെ വി ഷിജു, എം പി ഫൽഗുനൻ എന്നിവർ സംബന്ധിച്ചു.