ബിജെപി കല്യാശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രീയ വിശദീകരണ യോഗം നടന്നു
കണ്ണൂർ : ബിജെപി കല്യാശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രീയ വിശദീകരണയോഗവും, കണ്ണൂർ ജില്ലാ നോർത്ത് പ്രസിഡണ്ട് ശ്രീ വിനോദ് കുമാറിന് സ്വീകരണവും നൽകി. ചെറുകുന്ന് തറയിൽ വച്ച് നടന്ന യോഗത്തിൽ കല്യാശ്ശേരി മണ്ഡലം പ്രസിഡൻറ് സി വി സുമേഷ് അധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് ശ്രീ എ പി അബ്ദുല്ലക്കുട്ടി യോഗം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ജില്ലാ പ്രസിഡണ്ട് കെ കെ വിനോദ് കുമാർ, യുവമോർച്ചയുടെ സംസ്ഥാന സെക്രട്ടറി ശ്രീ രാഹുൽ ഗോപിദാസ് എന്നിവർ പ്രസംഗിച്ചു. മണ്ഡലം ജനറൽ സെക്രട്ടറിമാരായ ശ്രീ ജിജേഷ് അണ്ണാമല സ്വാഗതവും ശ്രീ വിജു കെ നന്ദിയും രേഖപ്പെടുത്തി.