കേരള ബേങ്ക് അപ്രൈസേഴ്സ് യൂണിയൻ പ്രഥമ സംസ്ഥാന സമ്മേളനം കണ്ണൂരിൽ നടന്നു
കണ്ണൂർ : കേരള ബേങ്ക് അപ്രൈസേഴ്സ് യൂണിയൻ പ്രഥമ സംസ്ഥാന സമ്മേളനം കണ്ണൂരിൽ നടന്നു. സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡണ്ട് എസ് ജയമോഹൻ ഉദ്ഘാടനം ചെയ്തു. കേരള ബേങ്ക് അപ്രൈസർമാരെ സ്ഥിരം ജീവനക്കാരായി അംഗീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. കണ്ണൂർ സി കണ്ണൻ സ്മാരക മന്ദിരത്തിൽ നടന്ന സമ്മേളനത്തിൽ സംസ്ഥാന പ്രസിഡണ്ട് ഒ സജിത്ത് അധ്യക്ഷത വഹിച്ചു. സിഐടിയു നേതാക്കളായ കെ മനോഹരൻ, അരക്കൻ ബാലൻ, കെ അശോകൻ, സി എൻ മോഹനൻ, ടി സി പ്രദീപ് തുടങ്ങിയവർ സംസാരിച്ചു.