ചിത്രകാരി സജില മധുവിൻ്റെ ചിത്രപ്രദർശനം കണ്ണൂർ സ്പെയ്സ് ആർട്ട് ഗാലറിയിൽ തുടങ്ങി
കണ്ണൂർ : നിറങ്ങളിൽ നീരാടി ഒരു മനോഹര ചിത്ര പ്രദർശനം. പ്രകൃതിഭാവങ്ങളുടെ വർണ്ണകാഴ്ചകൾ ആരെയും ആകർഷിക്കും. ചിത്രകാരി സജില മധുവിൻ്റെ ചിത്രപ്രദർശനം കണ്ണൂർ സ്പെയ്സ് ആർട്ട് ഗാലറിയിൽ തുടങ്ങി. റിട്ട. കേണൽ സുരേശൻ.വി.പി പ്രദർശനം ഉൽഘാടനം ചെയ്തു. ശശികമാർ കെ അദ്ധ്യക്ഷത വഹിച്ചു. ചിത്രകാരൻ മദനൻ മുഖ്യാഥിധിയായിരുന്നു. ഡോ.രമേശൻ.കെ, കൈറോസ് പ്രൊജക്ട് മാനേജർ ചന്ദ്രൻ. കെ.വി, പുഷ്പ ദിനേശൻ, ടെസി ജോൺ, വിസ്മയ കല്യാണി, ഹരീന്ദ്രൻ ചാലാട് സംസാരിച്ചു.വിവിധ മാധ്യമങ്ങളിൽ ചെയ്ത ഇരുപത്തി അഞ്ചു ചിത്രങ്ങൾ പ്രദർശനത്തിലുണ്ട്. പ്രദർശനം 13 ന് സമാപിക്കും. ഗാലറി സമയം രാവിലെ 10 മുതൽ വൈകുന്നേരം 6വരെ. സജില മധു പാനൂർ കുത്തുബിയ്യ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ചിത്രകലാ അദ്ധ്യാപികയാണ്.