ഇന്ത്യൻ എയർ സേനയുടെ 92 ആം വാർഷിക ദിനത്തിൽ കണ്ണൂർ നഗരത്തിലെ യുദ്ധസ്മാരകത്തിൽ റീത്ത് സമർപ്പിച്ചു
കണ്ണൂർ : വിരമിച്ച വായു സേന ഉദ്യോഗസ്ഥരുടെ സംഘടനയായ എയർ ഫോഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ത്യൻ എയർ സേനയുടെ 92 ആം വാർഷിക ദിനത്തിൽ കണ്ണൂർ നഗരത്തിലെ യുദ്ധസ്മാരകത്തിൽ റീത്ത് സമർപ്പിച്ചു. കേണൽ കുനാൽ ത്യാഗി,വിങ് കമാൻഡർ. പി.എ വിജയൻ എന്നിവർ നേതൃത്വം നൽകി. സൈനിക വെൽഫെയർ ബോർഡ് ഓഫീസർ ഷാജി, അഡ്വക്കറ്റ് നാരായണൻ, ഫ്ലൈറ്റ് ലെഫ്റ്റനൻറ് മാരായ പവിത്രൻ, എൻ.ഗോവിന്ദൻ, വാറണ്ട് ഓഫീസർ ടി.കെ പവിത്രൻ തുടങ്ങിയവർ റീത്ത് സമർപ്പിച്ചു. അഡ്വക്കറ്റ് എൻ. അനിൽകുമാർ, പി എം ശ്രീനിവാസൻ, മോഹനൻ, ശൈലേന്ദ്രൻ, ഗംഗാധരൻ എന്നിവർ നേതൃത്വം നൽകി.