കേന്ദ്ര പെൻഷൻ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽ കണ്ണൂരിൽ ധർണ്ണ സംഘടിപ്പിച്ചു
കണ്ണൂർ : കേന്ദ്ര പെൻഷൻ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പിപി ദിവ്യ ഉദ്ഘാടനം ചെയ്തു. പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക,18-ാം ശമ്പള കമ്മീഷനെ നിയമിക്കുക, മുതിർന്ന പൗരന്മാരുടെ ട്രെയിൻ യാത്ര സൗജന്യം പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ നടത്തിയത്.ടെലികോം, ബാങ്കിങ്ങ് തുടങ്ങിയ കേന്ദ്ര സ്ഥാപനങ്ങളിൽ നിന്ന് വിരമിച്ചവരുടെ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പുതിയടവൻ നാരയാണൻ അധ്യക്ഷത വഹിച്ചു. കെ. എം വി ചന്ദ്രൻ, പി വി രാമചന്ദ്രൻ, വി.പി സോമ ശേഖരൻ, കെ പ്രകാശ് തുടങ്ങിയവർ സംസാരിച്ചു