നരിക്കോട് പഞ്ചാരക്കുളം നവീകരിച്ച് കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത്
പഴയങ്ങാടി : നരിക്കോട് പഞ്ചാരക്കുളം നവീകരിച്ച് കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത്. നവീകരിച്ച ഏഴോം നരിക്കോട് പഞ്ചാരക്കുളത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിർ നിർവഹിച്ചു. കാട് മൂടിനാശത്തിന്റെ വക്കിലായിരുന്ന കുളം സംരക്ഷിക്കാൻ ബ്ലോക്ക് പഞ്ചായത്ത് മുന്നോട്ട് വരികയായിരുന്നു. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത്. 2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 19,50,000 രൂപ ചിലവഴിച്ചാണ് പഞ്ചാരക്കുളം നവീകരിച്ചത്. കുളത്തിന്റെ ചുറ്റും പടവുകളും ചുറ്റും അതിലും നിർമ്മിച്ചു. ഒപ്പം കുളം ശുചീകരിച്ച് കുളത്തിന് ചുറ്റും വാക്ക് വെയും നിർമ്മിച്ചിട്ടുണ്ട്. ചടങ്ങിൽ ഏഴോം പഞ്ചായത്ത് പ്രസിഡന്റ് പി ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഡി. വിമല, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ.വി. രവീന്ദ്രൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ, സി.പി മുഹമ്മദ് റഫീഖ്, കെ സുനിൽകുമാർ, എൻ ഗോവിന്ദൻ, കെ രാജൻ, കെ എം ഷീന, രേഷ്മ പരാഗൻ, കെ രാജൻ എന്നിവർ സംബന്ധിച്ചു..