കണ്ണാടിപ്പറമ്പ് കൊറ്റാളി ശ്രീ കുറുമ്പ പുതിയ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി കളിയാട്ട മഹോത്സവത്തിന് തുടക്കമായി
കണ്ണൂർ : കണ്ണാടിപ്പറമ്പ് കൊറ്റാളി ശ്രീ കുറുമ്പ പുതിയ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി കളിയാട്ട മഹോത്സവത്തിന് തുടക്കമായി. ക്ഷേത്രം തന്ത്രി കരുമാരത്തി ല്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ നടന്ന ഗണപതിഹോമ ത്തോടെയാണ് തുടക്കമായത്. വൈകുന്നേരം കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നും നടന്ന കലവറ നിറക്കൽ ഘോഷയാത്രയും പാളത്തുകഴകപ്പുരയിൽ നിന്നും തിടമ്പും തിരുവായുധം എഴുന്നള്ളത്തും നടന്നു. ബുധനാഴ്ച ദണ്ഡൻ ദൈവത്തിന്റെ വെള്ളാട്ടം, വിഷ്ണു മൂർത്തിയുടെ തോറ്റം, കണ്ഠാകർണൻ വെള്ളാട്ടം, മുത കലശം വരവ്, വസൂരി മാലയുടെ വെള്ളാട്ടം, വീരൻ ദൈവത്തിന്റെ തിറ, കുളിച്ചെഴുന്നള്ളത്ത്, കളം കയ്യേൽക്കലും താലപ്പൊലിയും, പന്തവും താലപ്പൊലിയും വ്യാഴാഴ്ച പുലർച്ചേ 3.30 ന് 39 വർഷത്തെ ഇടവേളക്ക് ശേഷം ദണ്ഡൻ ദൈവത്തിന്റെ തിറ, രാവിലെ 6ന് വസൂരി മാലയുടെ തിറ, 7 ന് മൂത്ത ഭഗവതിയുടെ തിറ, വസൂരിമാലയുടെയും കണ്ഠാകർണ്ണന്റെ യും കളിയാംവെള്ള യും നടക്കും.ഉച്ചക്ക് രണ്ടിന് ക്ഷേത്രത്തിൽ നിന്നും കഴകപ്പുരയിലേക്ക് തിടമ്പും തിരുവാതിരവും എഴുന്നള്ളിക്കുന്നതോടെ താലപ്പൊലികളിയാട്ട മഹോത്സവം സമാപിക്കും.