വേണ്ട ലഹരിയും ഹിംസയും; സിപിഐഎം ഏഴോം വെസ്റ്റ് ലോക്കൽ കമ്മിറ്റി പദയാത്രയും ബഹുജനസംഗമവും സംഘടിപ്പിച്ചു
പഴയങ്ങാടി : “വേണ്ട ലഹരിയും ഹിംസയും” എന്ന മുദ്രാവാക്യമുയർത്തി സിപിഐഎം ഏഴോം വെസ്റ്റ് ലോക്കൽ കമ്മിറ്റി എരിപുരത്ത് നിന്നും പഴയങ്ങാടിയിലേക്ക് പദയാത്രയും പഴയങ്ങാടി ബസ് സ്റ്റാൻ്റിൽ ബഹുജനസംഗമവും സംഘടിപ്പിച്ചു.മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മറ്റി അംഗം ദിഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു. DYFI സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ഷിമ അദ്ധ്യക്ഷത വഹിച്ചു. CPIM ഏരിയാ കമ്മറ്റി അംഗങ്ങളായ കെ ചന്ദ്രൻ, എം വി രാജീവൻ, കെ വി സന്തോഷ്, കെ പി മോഹനൻ, സിവി കുഞ്ഞിരാമൻ,എം.കെ സുകുമാരൻ,പി ഗോവിന്ദൻ എന്നിവർ സംസാരിച്ചു.എരിപുരത്ത് നിന്നും ആരംഭിച്ച ബോധവൽക്കരണ റാലി പഴയങ്ങാടിയിൽ സമാപിച്ചു.