ചെമ്പേരി ടൗണിലെ ലിജോ സ്റ്റോഴ്സിൽ തീപിടുത്തം; കെ.എസ്.ഇ.ബി ഓവർ വോൾട്ടെന്ന് സംശയം
കണ്ണൂർ : ചെമ്പേരി ടൗണിലെ ലിജോ സ്റ്റോഴ്സിൽ തീപിടുത്തം. കെ.എസ്.ഇ.ബി ഓവർ വോൾട്ടെന്ന് സംശയം. തക്കസമയ ത്ത് വ്യാപാരികളും,നാട്ടുകാരും ചേർന്ന് തീ നിയന്ത്രണ വിദേയമാക്കിയത് വൻ ദുരന്തമാണ് ഒഴിവായത്. ഫയർ, ആർറ്റ് സേഫ്റ്റിയുടെ ഉപകരണങ്ങളുമായി ലിജോ സ്റ്റോഴ്സ് ഉടമ ബിജു തക്കസമയത്തെത്തി യതിനാലും വ്യാപാരികളുടെയും നാട്ടുകാരു ടെയും ആത്മാർഥമായ ശ്രമം കൊണ്ടുമാണ് ഫയർ ഫോഴ്സ് എത്തുന്നതിന് മുൻപ് തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചത്. ഇന്ന് ടൗണിൽ കെ.എസ്.ഇ.ബി പോസ്റ്റ് മാറ്റി സ്ഥാപിച്ച് കൻറ്റ് വന്ന സമയത്താണ് തീപിടുത്തമുണ്ടായത്. നിരവധി വ്യാപാര സ്ഥാപനങ്ങളിലെ ഫ്രീസർ, യു.പി.എസ്, ഫ്രിജ്, ഡി.വി.ആർ. വില പിടിപ്പുള്ള മറ്റ് ഇല ടോണിക്സ് ഉപകരണങ്ങൾ എന്നിവ തകരാറായതായി വ്യാപാരികൾ അറിയിച്ചു. കുടിയാൻമല പോലീസും, ഫയർ ഫോഴ്സും സ്ഥലത്തെത്തിയിരുന്നു. ഏകദേശം 10 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായാണ് അറിയുന്നത്.