ഭർതൃമതിയായ 29കാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ ബിജെപി മണ്ഡം പ്രസിഡൻ്റിന് എതിരെ കേസ്
കണ്ണൂർ : ഭർതൃമതിയായ 29കാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ ബിജെപി മണ്ഡം പ്രസിഡൻ്റിന് എതിരെ കേസ്. ആലക്കോട് പോലീസ് സ്റ്റേഷൻ പരിധിയിലെ യുവതിയുടെ പരാതിയിൽ ബിജെപി പെരിങ്ങോം മണ്ഡലം പ്രസിഡൻ്റും ചെറുപുഴ പാടിയോട്ടുചാൽ ചന്ദ്രവയൽ സ്വദേശിയുമായ കൊട്ടാരത്തിൽ സന്തോഷ്കുമാർ (43) എതിരെയാണ് കേസ് എടുത്തത്.2025 ജൂൺ പത്ത് മുതൽ ജൂലായ് 22 വരെ യുള്ള ദിവസങ്ങളിൽ പലതവണയായി യുവ തിയുടെ വീട്ടിൽ അതിക്രമിച്ചുകയറി ബലാൽസംഗം ചെയ്തുവെന്നാണ് പരാതി. ആലക്കോട് സി.ഐ: മഹേഷ് കെ. നായരുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.