ഏച്ചൂർ കോട്ടം ശിവക്ഷേത്രം ആറാട്ട് തറ സമർപ്പണത്തോടനുബന്ധിച്ച് ആധ്യാത്മികസദസ്സ് സംഘടിപ്പിച്ചു
കണ്ണൂർ : ഏച്ചൂർ കോട്ടം ശിവക്ഷേത്രം ആറാട്ട് തറ സമർപ്പണത്തോടനുബന്ധിച്ച് ആധ്യാത്മികസദസ്സ് സംഘടിപ്പിച്ചു. മലബാർ ദേവസ്വം ബോർഡ് മുൻ കമ്മീഷണർ പി. നന്ദകുമാർ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ സി.പി. ബീന അധ്യക്ഷത വഹിച്ചു. എം.കെ. ആനന്ദകൃഷ്ണൻ, എ.പി.പത്മനാഭൻ നമ്പ്യാർ, സുധീർ കാനാട്, പഞ്ചായത്ത് മെമ്പർ വി.കെ.സ്നേഷ്, കെ.വി. സുകുമാരൻ, ഇ.പി. രത്നാകരൻ, എ. ബാലകൃഷ്ണൻ, കെ.എൻ. രാജാമണി തുടങ്ങിയവർ സംസാരിച്ചു. ക്ഷേത്രം മാതൃസമിതിയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. ഏച്ചൂർ കോട്ടം ശിവക്ഷേത്ര ത്തിലെ ആറാട്ട് തറ സമർപ്പണത്തി ൻ്റെ ഭാഗമായുള്ള താന്ത്രിക ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി തെക്കേ കോറമംഗലം ദാമോദരൻ നമ്പൂതിരി നേതൃത്വം നൽകി.