പയ്യന്നൂർ സെൻട്രൽ ബസാർ ജംഗ്ഷൻ നവീകരണം നടപടികൾ പുരോഗമിക്കുന്നു
കണ്ണൂർ : കിഫ്ബി പദ്ധതിയിൽ ഉൾപ്പെടു ത്തി നടപ്പിലാക്കുന്ന പയ്യന്നൂർ നഗര വികസന പദ്ധതിയുടെ നടപടികൾ അതിവേഗത്തിൽ പുരോഗമിക്കുകയാണ്. റോഡ് വികസനത്തിന് തയ്യാറാക്കിയ അലൈൻമെന്റ് പ്രകാരം ഏറ്റെടുക്കേണ്ട ഭൂമി മാർക്ക് ചെയ്ത് കല്ലിടൽ പ്രവർത്തി പൂർത്തിയായി. KRFB തയ്യാറാക്കിയ സ്കെച്ച് റവന്യൂ ഭാഗത്തിന് കൈമാറും. ഭൂമി ഏറ്റെടുക്കൽ തുടർ നടപടികൾ സ്വീകരിക്കേണ്ടത് കിഫ്ബി ലാൻഡ് അക്വിസിഷൻ യൂണിറ്റ് 1 ആണ്.
ടി ഐ മധുസൂദനൻ എം എൽ എയുടെ നേതൃത്വത്തിൽ പ്രവർത്തന പുരോഗതി വിലയിരുത്തി. KRFB (കേരള റോഡ് ഫണ്ട് ബോർഡ് ) പ്രോജക്ട് മോണിറ്ററിംഗ് യൂണിറ്റിലെ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ മനോജ് കുമാർ കെ വി , പൊതുമരാമത്ത് വിഭാഗം അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പ്രവീൺകുമാർ കെ. അസിസ്റ്റൻറ് എൻജിനീയർമാരായ രഞ്ജിത്ത് കെ, സ്വാതിരാഗ്, നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഈ വിശ്വനാഥൻ, സി . ജയ, വി ബാലൻ എന്നിവരും പങ്കെടുത്തു.