കേബിൾ ടി വി ശൃംഖലക്കെതിരെ കെ എസ് ഇ ബി ഉദ്യോഗസ്ഥൻ കാട്ടിയ കാടത്തത്തിനെതിരെ പ്രതിഷേധം ശക്തം
കണ്ണൂർ : കണ്ണൂരിൽ കേബിൾ ടി വി ശൃംഖലക്കെതിരെ കെ എസ് ഇ ബി ഉദ്യോഗസ്ഥൻ കാട്ടിയ കാടത്തത്തിനെ തിരെ പ്രതിഷേധം ശക്തം. കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ചൊവ്വ ഇലക്ട്രിക് സെക്ഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പ്രതിഷേധം ഇരമ്പി ഡെ. മേയർ അഡ്വ. പി ഇന്ദിര മാർച്ച് ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ അറിയാനുള്ള അവകാശത്തിന് നേരെയുള്ള കടന്നുകയറ്റം പ്രതിഷേധാർ ഹമെന്ന് അഡ്വ. പി ഇന്ദിര താഴെ ചൊവ്വ – കിഴുത്തള്ളി ബൈപ്പാസിൽ കേബിൾ ടി വി ലൈൻ വ്യാപകമായി മുറിച്ചിട്ടതിനെ തുടർന്ന് രണ്ട് ലക്ഷത്തിലധികം വീടുകളിൽ കേബിൾ ടി വി, ഇൻറർനെറ്റ് ബന്ധം താറുമാറായിരുന്നു കേബിൾ മുറിച്ചതിനെതിരെ സി ഒ എ ജില്ലാ സെക്രട്ടറി എം ആർ രജീഷ് പോലീസിൽ പരാതി നൽകി.