സ്കൂൾ കലോത്സവത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും അനുമോദിച്ചു
തളിപ്പറമ്പ് : ജവഹർ ബാല മഞ്ച് തളിപ്പറമ്പ് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തദ്ദേശ തെരെഞ്ഞടുപ്പിൽ വിജയിച്ച ജനപ്രതിനിധികളേയും, സ്കൂൾ കലോത്സവത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും അനുമോദിച്ചു. പി.വി നാരായണൻ കുട്ടി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജെസി ഷിജി അനുമോദന പ്രഭാഷണം നടത്തി. രജനീ രമാനന്ദ്, എം.എൻ പൂമംഗലം, കെ.രമേശൻ, ശോഭന ടീച്ചർ, അനഘ രവീന്ദ്രൻ, മാവില പത്മനാഭൻ, കെ. വി മെസ്മർ, നൗഷാദ് ഇല്യംസ്, പി വി നാണു, സക്കീന പനങ്ങാട്ടൂർ, കെ.വി മെസ്ന പ്രസംഗിച്ചു.