പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രത്യേക ഗ്രാമസഭ ചേർന്ന് വിവിധ പദ്ധതികളെ കുറിച്ച് ചർച്ച ചെയ്തു
തളിപ്പറമ്പ : പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രത്യേക ഗ്രാമസഭ ചേർന്ന് വിവിധ പദ്ധതികളെ കുറിച്ച് ചർച്ച ചെയ്തു. സർക്കാറിൻ്റെ ബജറ്റ് ടൂറിസത്തിൽ മൂന്നു ഭാഗവും പുഴകളാൽ ചുറ്റപ്പെട്ട പട്ടുവത്തിൻ്റെ പ്രാദേശിക ടൂറിസവും ഉൾപ്പെടുത്തുക. പൗരാണികമായ ആരാധനാലയങ്ങൾ, കാവുകൾ ഉൾപ്പെട്ട ജൈവ വൈവിധ കേന്ദ്രങ്ങളും ക്ഷേത്ര ചിറകളും, കുളങ്ങളും സംരക്ഷിക്കുക.
നാശോന്മുഖ മാകുന്ന കണ്ടൽ കാടുകൾ കണ്ടെത്തി നിലനിർത്തി സംരക്ഷിക്കുക. കൃഷി സംസ്കാരം തുടരാനും കാർഷിക സംസ്കാരം നിലനിർത്താനും പരമ്പര്യമായി കൃഷി ചെയ്യാൻ ഉതുകുന്ന പദ്ധതികൾ പ്രോത്സാഹിപ്പിക്കുക. മംഗലശേരി വള്ളം കളി പവലിയനിൽ കംഫർട്ട് സ്റ്റേഷൻ സൗകര്യം ഒരുക്കുക, ഏഴോം പഞ്ചായത്തിലെ പാറമ്മൽ കടവിലേക്ക് പാലം നിർമ്മിക്കുക, മംഗലശേരി പുഴയിൽ പെഡൽ ബോട്ട് സംവിധാനം ഒരുക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ പ്രത്യേക ഗ്രാമസഭയിൽ നാട്ടുകാർ ഉന്നയിച്ചു.
പറപ്പുൽ എ വി സ്മാരക വായനശാലയിൽ ചേർന്ന യോഗം പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ദിവാകരൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി പി സുരേശൻ അധ്യക്ഷത വഹിച്ചു. കെ എസ് ഇ ബി മുൻ അസി എഞ്ചിനീയറും മലബാർ ജലോത്സവം ഫൗണ്ടേഷൻ ചെയർമാനുമായ ഡി ഹരിദാസൻ, കൺവീനർ ടി ടി സുരേഷ്, ഗ്രാമപഞ്ചായ ത്ത് മുൻ സെക്രട്ടറി ഡി നാരായണൻകുട്ടി, വായനശാല സെക്രട്ടരി എം ദിനേശൻ തുടങ്ങിയവർ പ്രസംഗിച്ചു. പട്ടുവം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം വർണ്ണ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ സനൽ, വി വി ദിനേശൻ, പി എസ് ശശികല, കെ വി വിഭ എന്നിവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് സെക്രട്ടി ബിനു വർഗീസ് സ്വാഗതവും കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ പി പി സജിത നന്ദിയും പറഞ്ഞു.