തപാൽ ഓഫീസുകൾ അടച്ച് പൂട്ടുന്നതിനെ ചെറുക്കും; ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്
കണ്ണൂർ : പോസ്റ്റോഫീസുകൾ വ്യാപകമായി അടച്ചുപൂട്ടുന്നതിനെതിരെ ജനങ്ങളെ അണിനിരത്തി ചെറുക്കുമെന്ന് കണ്ണൂർ ഡി.സി.സി. പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് പറഞ്ഞു. ഫെഡറേഷൻ ഓഫ് നാഷണൽ ഓർഗനൈസേഷൻ (എഫ്.എൻ.പി.ഒ.) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ പോസ്റ്റൽ സൂപ്രണ്ട് ഓഫീസ് ആസ്ഥാനത്ത് നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയാ യിരുന്നു അദ്ദേഹം. നാളിത് വരെ ജനങ്ങൾക്ക് കിട്ടിക്കൊണ്ടിരിക്കുന്ന പോസ്റ്റ്മേൻമാരുടെ സേവനങ്ങൾ അട്ടിമറിക്കുന്ന അധികൃതരുടെ നടപടികൾ വച്ചു പൊറുപ്പിക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എഫ്.എൻ.പി.ഒ ജില്ലാ വൈസ് പ്രസിഡന്റ് ഷജിൽ നമ്പ്രോൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഉണ്ണികൃഷ്ണൻ കാമ്പ്രത്ത്, സംസ്ഥാന അസി.സെകട്ടറിമാരായ പി.വി.രാമകൃഷ്ണ ൻ, ദിനു മൊട്ടമ്മൽ, കൈത്താങ്ങ് സഹായനിധി ചെയർമാൻ കരിപ്പാൽ സുരേന്ദ്രൻ, എഫ്.എൻ.പി.ഒ ജില്ലാ സെക്രട്ടറി ഇ. മനോജ് കുമാർ, വി.കെ രതീഷ് കുമാർ, എം.കെ.ഡൊമിനിക്ക്, സി.വി.ചന്ദ്രൻ, എം.നവീൻ, പി.ടി.രന്ദീപ് എന്നിവർ പ്രസംഗിച്ചു.