തലശ്ശേരി വടക്കുമ്പാട് എസ്.എൻ.പുരം ശ്രീനാരായണ വായനശാല ആൻ്റ് ഗ്രന്ഥാലയം സംഘാടക സമിതി ഓഫീസിൻ്റെ ഉദ്ഘാടനം നടന്നു
കണ്ണൂർ : തലശ്ശേരി വടക്കുമ്പാട് എസ്.എൻ.പുരം ശ്രീനാരായണ വായനശാല ആൻ്റ് ഗ്രന്ഥാലയം 2025 നവമ്പർ ഒന്നു മുതൽ 2026 വരെയുള്ള ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന സപ്തതി യാഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ സാംസ്ക്കാരികോത്സ വമായി സംഘടിപ്പിക്കും. ഉത്സവത്തിൻ്റെ വിജയകരമായ നടത്തിപ്പിനും സംഘാടന ത്തിനുമായി വിപുലമായ ജനകീയ സംഘാടക സമിതിക്കാണ് രൂപം കൊടുത്തിട്ടുള്ളത്. സംഘാടക സമിതി ഓഫീസിൻ്റെ ഉദ്ഘാടനം കൂത്തുപറമ്പ് എ.സി.പി. കെ.വി.പ്രമോദൻ നിർവഹിച്ചു. സംഘാടക സമിതി ചെയർമാൻ മുകുന്ദൻ മoത്തിൽ അധ്യക്ഷത വഹിച്ചു.തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ആർ.വസന്തകുമാർ, എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.വിജു, പനോളി ആണ്ടി എന്നിവർ സംസാരിച്ചു.രമേശൻ പനോളി സ്വാഗതവും ടി. മനോഹരൻ നന്ദിയും പറഞ്ഞു.