ഗ്രന്ഥശാല ദിനത്തോടനുബന്ധിച്ച് പ്രഭാഷണം സംഘടിപ്പിച്ചു
തളിപ്പറമ്പ : പട്ടുവം മുള്ളൂൽ ടി വി രാമകൃഷ്ണൻ മെമ്മോറിയൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ഗ്രന്ഥാലയത്തി ൻ്റെ നേതൃത്വത്തിൽ ഗ്രന്ഥശാല ദിനത്തോടനുബന്ധിച്ച് പ്രഭാഷണം സംഘടിപ്പിച്ചു.’മാനവികതാ ഏകാതാ ‘ എന്ന വിഷയത്തിൽ സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ അരിയിൽ മേഖല പ്രസിഡണ്ട് ജയാനന്ദൻ മുറിയാത്തോട് പ്രഭാഷണം നടത്തി.ക്ലബ്ബ് പ്രസിഡണ്ട് പി വി നിജേഷ് അധ്യക്ഷത വഹിച്ചു. ക്ലബ്ബ് സെക്രട്ടരി കെ സരിത്ത് സ്വഗതവും ക്ലബ്ബ് മെമ്പർ വി പി വത്സല നന്ദിയും പറഞ്ഞു. ഓണത്തോടനുബന്ധിച്ച് നടന്ന മത്സരങ്ങളിൽ വിജയികളായവർക്ക് ചടങ്ങിൽ വെച്ച് ഉപഹാരങ്ങൾ വിതരണം നടത്തി.