സി.പി.ഐം. ജില്ലാ സെക്രട്ടേറിയേറ്റ് അംഗമായിരുന്ന വടവതി വാസു ചരമവാർഷികദിനം ആചരിച്ചു
തലശ്ശേരി : സി.പി.ഐം. ജില്ലാ സെക്രട്ടേറി യേറ്റ് അംഗമായിരുന്ന വടവതി വാസു ഇരുപത്തേഴാം ചരമവാർഷികദിനം അണ്ടലൂരിൽ ആചരിച്ചു. ചിറക്കുനിയിൽ നിന്നും ബഹുജന പ്രകടനം ആരംഭിച്ചു. അണ്ടലൂരിൽ സ്മൃതി മണ്ഡപത്തിൽ പുഷ്പാ ർച്ചന നടത്തി. സാഹിത്യ പോഷിണി വായനശാലാ പരിസരത്ത് ചേർന്ന അനുസ്മരണ സമ്മേളനം സി.പി.ഐ.(എം) സംസ്ഥാന കമ്മിറ്റിയംഗം എം. പ്രകാശൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു. ടി. അനിൽ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ (എം) പിണറായി ഏരിയാ സെക്രട്ടറി കെ. ശശിധരൻ, അനൂപ് കക്കോടി എന്നിവർ പ്രസംഗിച്ചു. സന്തോഷ് വരച്ചൽ സ്വാഗതം പറഞ്ഞു