ഹരിത കേരള മിഷൻ്റെയും പട്ടുവം ഗ്രാമ പഞ്ചായത്തിൻ്റെയും അഭിമുഖ്യത്തിൽ “ചങ്ങാതിക്കൊരു തൈ” സംഘടിപ്പിച്ചു
തളിപ്പറമ്പ : ഹരിത കേരള മിഷൻ്റെയും പട്ടുവം ഗ്രാമ പഞ്ചായത്തിൻ്റെയും സംയുക്ത അഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന വൃക്ഷതൈ നടീൽക്യാമ്പയിൻ “ചങ്ങാതിക്കൊരു തൈ” പദ്ധതി പട്ടുവം ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ കൊണ്ടുവന്ന തൈകൾ പരസ്പരം കൈമാറിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. പട്ടുവം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി വി രാജൻ ഉദ്ഘാടനം ചെയ്തു. പട്ടുവം ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ജിജി കുര്യാക്കോസ് സ്വാഗതവും സീനിയർ അസിസ്റ്റൻ്റ് ഇ ടി റീന നന്ദിയും പറഞ്ഞു.