പി.രാമകൃഷ്ണന്റെ ചരമവാർഷികദിനത്തിൽ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു
തളിപ്പറമ്പ : സമുന്നതനായ കോൺഗ്രസ്സ് നേതാവും കെ.പി.സി.സി. ജനറൽ സെക്രട്ടറി, ഡി.സി.സി. പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ച പി.രാമകൃഷ്ണ ന്റെ ആറാം ചരമവാർഷികദിനത്തിൽ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. തളിപ്പറമ്പ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോൺഗ്രസ്സ് മന്ദിരത്തിൽ വെച്ചു നടന്ന ചടങ്ങിൽ അഡ്വ: ടി.ആർ. മോഹൻദാസ് അധ്യക്ഷത വഹിച്ചു. എം.എൻ. പൂമംഗലം അനുസ്മരണ പ്രഭാഷണം നടത്തി വി. അഭിലാഷ് മാവില പത്മനാഭൻ കെ.എൻ. അഷ്റഫ് സി.കെ.സായൂജ് എന്നിവർ സംസാരിച്ചു.