സർക്കസ് എ൦പ്ലോയീസ് യൂണിയൻ ഐ എൻ ടി യു സി യുടെ നേതൃത്വത്തിൽ സബ്കലക്ടർ ഓഫീസിലേക്ക് മാർച്ച് നടത്തി
തലശ്ശേരി : സർക്കസ് കലാകാരൻമാരുടെ പെൻഷൻ 3000 രൂപയായി ഉയർത്തുക, 5മാസത്തെ പെൻഷൻകുടിശ്ശിക അനുവദിക്കുക, തടഞ്ഞുവെച്ച പെൻഷൻ പുനഃപരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സർക്കസ് എ൦പ്ലോയീസ് യൂണിയൻ ഐ. എൻ ടി യു സി യുടെ നേതൃത്വത്തിൽ തലശ്ശേരി സബ്കലക്ടർ ഓഫീസിലേക്ക് മാർച്ച് നടത്തി. എ൦.പി.അരവിന്ദാക്ഷൻ ഉദ്ഘാടന൦ ചെയ്തു. കെ.ഇ.പവിത്രരാജ് അദ്ധ്യക്ഷനായ് ശ്രീ.ചൂര്യയ് ചന്ദ്രൻമാസ്റ്റർ, പി.വി രാധാകൃഷ്ണൻ, ജതീന്ദ്രൻ കുന്നോത്ത്, യു സിയാദ്, എ പ്രേമൻ, സി.വിജയേന്ദ്രൻ, പി അനിൽകുമാർ എ.ഷർമ്മിള, സതി തുടങ്ങിയവർ സ൦സാരിച്ചു.