പയ്യന്നൂരിൽ എക്സൈസിന്റെ വൻ വാഷ് വേട്ട; ഉടമസ്ഥനില്ലാത്ത നിലയിൽ 400 ലിറ്റർ വാഷ് കണ്ടെത്തി
കണ്ണൂർ : പയ്യന്നൂരിൽ എക്സൈസിന്റെ വൻ വാഷ് വേട്ട. തിരുമേനി പെരുവട്ടം ഭാഗത്ത് നടത്തിയ റെയിഡിൽ ഉടമസ്ഥനില്ലാത്ത നിലയിൽ 400 ലിറ്റർ വാഷ് കണ്ടെത്തി. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പയ്യന്നൂർ റേഞ്ച് എക്സൈസ് അധികൃതരുടെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കുന്നു. ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി ഗ്രേഡ് പയ്യന്നൂർ റെയിഞ്ച് അസി: എക്സൈസ് ഇൻസ്പെക്ടർ പി വി ശ്രീനിവാസനും സംഘവും ചേർന്ന് തിരുമേനി പെരുവട്ടം ഭാഗത്ത് നടത്തിയ റെയിഡിൽ ഉടമസ്ഥനില്ലാത്ത നിലയിൽ 400 ലിറ്റർ വാഷ് കണ്ടെത്തി. സംഭവവു മായി ബന്ധപ്പെട്ട് അക്കാര്യ നിയമപ്രകാരം കേസ് എടുത്തിട്ടുണ്ട്. ഗ്രേഡ് അസി: എക്സൈസ് ഇൻസ്പെക്ടർ എ അസീസ്, എം കെ ജനാർദ്ദനൻ , സിവിൽ എക്സൈസ് ഓഫീസർ പി വി ജയേഷ് , വനിത സിവിൽ എക്സൈസ് ഓഫീസർ പി ജസ്ന ക്ലമൻ്റ്, ഡ്രൈവർ പി വി അജിത്ത് എന്നിവർ പരിശോധനയിൽ പങ്കെടുത്തു