കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി തളിപ്പറമ്പ് മുൻസിപ്പൽ കൺവൻഷൻ ഉൽഘാടനം ചെയ്തു
തളിപ്പറമ്പ് : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി തളിപ്പറമ്പ് മുൻസിപ്പൽ കൺവൻഷൻ സമിതി മുൻസിപ്പൽ പ്രസിഡണ്ട് പി.എം.കെ സുനിൽകുമാറിൻ്റെ അദ്ധ്യക്ഷതയിൽ, സമിതി ജില്ല സെക്രട്ടറി പി.എം. സുഗുണൻ ഉൽഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി മുൻസിപ്പൽ കമ്മറ്റിയുടെ കീഴിലുള്ള വിവിധ യൂണിറ്റുകളിലെ അംഗങ്ങളുടെ വിവിധ മേഖലകളിൽ പ്രാവണ്യം തെളിയിച്ച മക്കളെ അനുമോദിക്കുകയും മുതിർന്ന വ്യാപാരികളെ ആദരിക്കുന്ന ചടങ്ങും നടന്നു. ചടങ്ങിൽ സംസ്ഥാന കമ്മറ്റിയംഗം ചാക്കോ മുല്ലപ്പള്ളി, ജില്ല വൈസ് പ്രസിഡണ്ട് കെ എം അബ്ദുൾ ലത്തീഫ്, സമിതി ജില്ല എക്സിക്യൂട്ടീവ് അംഗവും ഏരിയ സെക്രട്ടറിയുമായ കെ.വി. മനോഹരൻ, ഏരിയ ട്രഷറർ പി.വി സുരേഷ്, ഏരിയ വൈസ് പ്രസിഡണ്ട് കെ.പി. ഭാർഗ്ഗവൻ എന്നിവർ സംസാരിച്ചു. സമിതി മുൻസിപ്പൽ സെക്രട്ടറി എം.വി. ബാലകൃഷ്ണൻ സ്വാഗതവും, മുൻസിപ്പൽ ട്രഷററും ഏരിയ വൈസ് പ്രസിഡണ്ടുമായ സജി. പി. ജോസഫ് നന്ദിയും പറഞ്ഞു.