48ആം സംസ്ഥാന സീനിയർ മാസ്റ്റേഴ്സ്, പുരുഷ, വനിത പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ് മത്സരങ്ങൾക്ക് സമാപനം
കണ്ണൂർ : കണ്ണൂർ ജില്ലാ പവർ ലിഫ്റ്റിങ് അസോസിയേഷനും കണ്ണൂർ ബാർബൽ ക്ലബ് മെയ്റ്റ്സും സംയുക്തമായി സംഘടിപ്പിച്ച 48 ആമത് സംസ്ഥാന സീനിയർ മാസ്റ്റേഴ്സ്, പുരുഷ, വനിത പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ് മത്സരങ്ങൾക്ക് സമാപനം. മൂന്ന് ദിവസങ്ങളിലായി കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരങ്ങളിൽ കേരളത്തിലെ 14 ജില്ലകളിൽ നിന്നായി 250 ൽ പരം കായികതാരങ്ങൾ പങ്കെടുത്തു. 20 ഓളം ദേശീയ- അന്തർദേശീയ റഫറിമാർ മത്സരങ്ങൾ നിയന്ത്രിച്ചു. ജൂലൈ മാസം ഇൻഡോറിൽ നടക്കുന്ന ദേശീയ മാസ്റ്റേഴ്സ് മത്സരത്തിലേക്കും ആഗസ്റ്റിൽ കൽക്കത്തയിൽ നടക്കുന്ന ദേശീയ സീനിയർ മത്സരത്തിലേക്കുമുള്ള കേരള ടീമിനെ മത്സരത്തിൽ വെച്ച് തെരഞ്ഞെടുത്തു.