യാതൊരു മുന്നൊരുക്കവും നടത്താതെയാണ് നാലു വർഷ ഡിഗ്രി കോഴ്സ് നടപ്പിലാക്കുന്നതെന്ന് കെ എസ് യു
കണ്ണൂർ : യാതൊരു മുന്നൊരുക്കവും നടത്താതെയാണ് നാലു വർഷ ഡിഗ്രി കോഴ്സ് നടപ്പിലാക്കുന്നതെന്ന് കെ എസ് യു.പരീക്ഷയുടെ മൂല്യ നിർണയം നടത്തുന്നത് ഉൾപ്പടെയുള്ള കാര്യങ്ങളിൽ വ്യക്തതയില്ലെന്നും കെഎസ് യു സംസ്ഥാന വൈസ് പ്രസിഡൻറ് മുഹമ്മദ് ഷമ്മാസ്. സിലബസ് പോലും തയ്യാറാക്കിട്ടില്ല ഇൻ്റൺ ഷിപ്പുമായി ബന്ധപ്പെട്ട് മാർഗരേഖയൊ, രൂപരേഖയൊ ഇല്ല.ബോർഡ് ഓഫ് സ്റ്റഡീസിൽ തിരുകി കയറ്റലും, കൂട്ടി ചേർക്കലും നടക്കുന്നു. പാർട്ടി താല്പര്യങ്ങൾ ഉൾപ്പടെ ഇതിൽ കടന്നു വരുന്നു. വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധർ ബോർഡ് ഓഫ് സ്റ്റഡീസിൽ ഇല്ല.മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങുന്നത് പോലെ ഗഡുക്കളായാണ് വിദ്യാർത്ഥികൾക്ക് സിലബസുകൾ നൽകുന്നതെന്നും മുഹമ്മദ് ഷമ്മാസ് കണ്ണൂരിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.