കേരള പ്രദേശ് പ്രവാസി കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവാസി ദിവസ് ദിനാഘോഷ പരിപാടിയും കൺവൻഷനും നടത്തി
തളിപ്പറമ്പ് : കേരള പ്രദേശ് പ്രവാസി കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനുവരി 9 പ്രവാസി ദിവസ് ദിനാഘോഷ പരിപാടിയും, കൺവൻഷനും തളിപ്പറമ്പ് കോൺഗ്രസ് മന്ദിരത്തിൽ വച്ച് നടത്തി.പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് മുഹമ്മദലി കൂടാളിയുടെ അധ്യക്ഷതയിൽ ഡിസിസി പ്രസിഡണ്ട് അഡ്വ: മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. അർഹരായവർക്ക് ക്ഷേമപെൻഷൻ നൽകാതിരിക്കുന്നതിന് വേണ്ടിയിട്ടാണ് പ്രവാസി ക്ഷേമനിധി ബോർഡ് പ്രവർത്തിക്കുന്നതെന്നും, ഇതിനെതിരെ ശക്തമായ സമരപരിപാടി കൾ സംഘടിപ്പിക്കുവാൻ തീരുമാനിച്ചു. വിദേശ നാടുകളിൽ പ്രവാസികൾ കഠിനാധ്വാനം ചെയ്ത് അയക്കുന്ന സമ്പത്തുകൊണ്ട് നമ്മുടെ നാട് വളർച്ച കൈവരിക്കുന്നു എന്ന യാഥാർത്ഥ്യം മനസ്സിലാക്കിക്കൊണ്ട് പ്രവാസികൾ അയക്കുന്ന പണത്തിന് ഗവൺമെൻറ് ഇൻസെന്റീവ് നൽകി പ്രവാസി ക്ഷേമം നടപ്പിലാക്കണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു.മുഹമ്മദ് ബ്ലാത്തൂർ,കൊയ്യം ജനാർദ്ദനൻ,സരസ്വതി പി കെ, രജനി രമാനന്ദ്, നൗഷാദ് ബ്ലാത്തൂർ, മോഹനാംഗൻ പി,ബാലകൃഷ്ണൻ ടി,നാരായണൻ ടി എച്ച്, ക്ലീറ്റസ് ജോസ്, രഘു പറശ്ശിനിക്കടവ്, ആലിക്കുഞ്ഞി കെ,ബേബി മുല്ലക്കര, എന്നിവർ പ്രസംഗിച്ചു