ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തളിപ്പറമ്പ് മേഖല കമ്മറ്റി സംഘടന ക്ലാസ് സംഘടിപ്പിച്ചു
തളിപ്പറമ്പ : ആൾ കേരള ഫോട്ടോഗ്രാ ഫേഴ്സ് അസോസിയേഷൻ തളിപ്പറമ്പ് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന ഭാരവാഹികൾക്ക് സ്വീകരണ വും. സംഘടന ക്ലാസും സംഘടിപ്പിച്ചു. തളിപ്പറമ്പ് നഗരസഭ ചെയർ പേഴ്സൺ പി.കെ. സുബൈർ ഉദ്ഘാടനം ചെയ്യുകയും സംസ്ഥാന ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന ജനറൽ സെക്രട്ടറി ഉണ്ണി കൂവോട്, സംസ്ഥാന സെക്രട്ടറി എസ്. ഷിബു രാജ് എന്നിവർ ക്കുള്ള മൊമന്റോയും നൽകി.
എ കെ പി എ തളിപ്പറമ്പ് മേഖല പ്രസിഡന്റ് പി.സി. വത്സരാജ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വിതിലേഷ് അനുരാഗ് സംഘടനാ ക്ലാസ് എടുത്തു. സംസ്ഥാന ജനറൽ സെക്രട്ടറി, ഉണ്ണി കൂവോട്, സംസ്ഥാന സെക്രട്ടറി എസ്. ഷിബു രാജ്, ജില്ലാ വൈസ് പ്രസിഡന്റ്പവിത്രൻ മോണോലിസ, ജില്ലാ എക്സിക്യുട്ടിവ് അംഗം, ഗോപാലൻ അപ്സര, വനനിത വിംഗ് കോഡിനേറ്റർ കനകസുരേഷ്, ജില്ലാ സ്പോട്സ് ക്ലബ് സബ് കോഡിനേറ്റർ കെ. രഞ്ജിത്ത്, പ്രദിപ് കുമാർ, എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി വി.ശ്രീഗ ണേഷ് സ്വാഗതവും, മേഖല ട്രഷറർ കെ.വി.ഷിബിൻ നന്ദിയും പറഞ്ഞു.