സുന്നി മഹല്ല് ഫെഡറേഷൻ ജില്ലാ എക്സിക്യൂട്ടീവ് ക്യാമ്പ് കെയി സാഹിബ് ട്രെയിനിംഗ് കോളേജിൽ സയ്യിദ് അസ്ലം തങ്ങൾ അൽ മഷ്ഹൂർ ഉദ്ഘാടനം ചെയ്തു
തളിപ്പറമ്പ് : സുന്നി മഹല്ല് ഫെഡറേഷൻ ജില്ലാ എക്സിക്യൂട്ടീവ് ക്യാമ്പ് കെയി സാഹിബ് ട്രെയിനിംഗ് കോളേജിൽ സയ്യിദ് അസ്ലം തങ്ങൾ അൽ മഷ്ഹൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അബ്ദുൽ റഹ്മാൻ കല്ലായി അധ്യക്ഷനായി. നായിബ് ഖാളി ഉമ്മർ നദ്വി തോട്ടിക്കീൽ,സുന്നി മഹല്ല് ഫെഡറേഷൻ ജില്ലാ ജനറൽ സെക്രട്ടറി മഹമൂദ് അള്ളാംകുളം, മലയമ്മ അബൂബക്കർ ബാഖവി,ഇബ്രാഹിം ബാഖവി പൊന്ന്യം, മുഹമ്മദ് ഇബ്നു ആദം,അസീസ് മാസ്റ്റർ സംസാരിച്ചു. അൽ ഉമറാ, മഹല്ല് : സാമൂഹ്യ ഇടപെടൽ, സമസ്തയും നവോത്ഥാന നായകരും, സമകാലികം സെഷനുകളിൽ സുബൈർ ഹുദവി ചേകന്നൂർ,സി ടി അബ്ദുൽ ഖാദർ, നാസർ ഫൈസി കൂടത്തായി,മലയമ്മ മലയമ്മ അബൂബക്കർ ഫൈസി ക്ലാസെടുത്തു. കർമ്മ പദ്ധതി സെഷന് അഹമ്മദ് തേർളായി നേതൃത്വം നൽകി. ചർച്ചയിൽ ഇബ്രാഹിം കുട്ടി തിരുവട്ടൂർ, ഫാറൂഖ് വട്ടപ്പൊയിൽ,അൻസാരി തില്ലങ്കേരി,സി പി റഷീദ്, ഫൈസൽ ദാരിമി,റഫീഖ് ചിറ്റാരിപ്പറമ്പ് പങ്കെടുത്തു. മഹല്ല് സോഫ്റ്റ് വെയർ ഷഫീഖ് മലപ്പുറം അവതരിപ്പിച്ചു. കെ എൻ മുസ്തഫ, ഇഖ്ബാൽ കോയിപ്ര,ടി വി അഹമ്മദ് ദാരിമി, ഇബ്രാഹിം മാസ്റ്റർ അള്ളാംകുളം,ഇ എ നാസർ,ഫാറൂഖ് വട്ടപ്പൊയിൽ,എൻ എ സിദ്ധീഖ്,ശരീഫ് ഹാജി കീഴാറ്റൂർ,കീർത്തി അബ്ദുള്ള ഹാജി, മഹറൂഫ് മട്ടന്നൂർ,എ കെ അബ്ദുൽ ബാഖി,ടി വി അബ്ദുൽ ഖാദർ ഹാജി,ഹനീഫ ഏഴാംമൈൽ പങ്കെടുത്തു.